Local News
ഖത്തറില്‍ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഖത്തര്‍ ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്തറിലെ പ്രവൃത്തി ദിനമായതിനാല്‍ രക്തദാതാകള്ക്ക് സൗകര്യത്തിനായി രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ഏതു സമയത്തും എത്തി രക്തദാനമെന്ന പുണ്യ കര്‍മം അനുഷ്ടിക്കാവുന്ന രൂപത്തിലായിരുന്നു ക്യാമ്പ് ഏര്‍പ്പാടാക്കിയിരുന്നത്.
32 പേര് എത്തിയതില്‍ 30 പേരും രക്തദാനം നിര്‍വ്വഹിച്ചു.
ഹോപ്പ് ഖത്തര്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ ഷമീം പേരോട്, റഹീം സിടികെ എളയടം, ഹോപ്പ് പ്രസിഡന്റ് നാസര്‍ മാഷ് ആയഞ്ചേരി എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്കി