Local News
മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡ് ജെബി കെ ജോണിന്
ദോഹ. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള മംഗളം അവാര്‍ഡ് ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് . ഖത്തറിലും നാട്ടിലും അദ്ദേഹം നടത്തി വരുന്ന വൈവിധ്യങ്ങളായ ജനസേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കഴിഞ്ഞ ദിവസം ആലുവയില്‍ നടന്ന മംഗളത്തിന്റെ അമ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഡ്രീം നൈറ്റില്‍ പുരസ്‌കാരം സമ്മാനിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി പി പ്രസാദ്, എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, റോജി കെ ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. ഒ. ജോണ്‍, മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ്, ചീഫ് ജനറല്‍ മാനേജര്‍ ആഷിം ജോണ്‍ മണത്തൂക്കാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.