Uncategorized

‘ഖത്തര്‍ ആര്‍ട്ട്ബീറ്റ്’ ശ്രദ്ധേയമായി

ദോഹ: ഗൂഗിള്‍ ക്ലൗഡുമായി സഹകരിച്ച് മീഡിയ സിറ്റി ഖത്തര്‍ 2024 ലെ ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘ഖത്തര്‍ ആര്‍ട്ട്ബീറ്റ്’ ശ്രദ്ധേയമായി . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി പതിനയ്യായിരത്തിലധികം പേരുടെ സംഭാവനകളോടെ അനാച്ഛാദനം ചെയ്ത തകര്‍പ്പന്‍ കലാസൃഷ്ടി 5.4 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരുകയും 68,000 ഇടപഴകലുകള്‍ നടത്തുകയും ചെയ്തു.

ഖത്തറിലെ പ്രമുഖ സ്ഥലങ്ങള്‍, അല്‍ വാബ് ഡിസ്ട്രിക്റ്റിലെ വെസ്റ്റ് വാക്ക്, ദോഹയിലെ മ്‌ഷൈറബ് ഡൗണ്‍ടൗണിലെ M7 ഉള്‍പ്പെടെ, ലുസൈലിലെ അല്‍ ജാബര്‍ ട്വിന്‍ ടവറുകളും മീഡിയ സിറ്റി ഖത്തറിന്റെ സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലുമൊക്കെയാണ് സൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!