കെഎംസിസി നവോത്സവ് 2കെ24 ട്രാക്ക് & ഫീല്‍ഡ് മത്സരങ്ങള്‍ സംഘടിപ്പിച്ചു

ദോഹ: കെഎംസിസി ഖത്തര്‍ നവോത്സവ് 2കെ24കായിക മത്സരത്തിന്റെ ഭാഗമായി ട്രാക്ക് & ഫീല്‍ഡ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ദോഹ യൂനിവേഴ്‌സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരങ്ങള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അല്‍ഖോര്‍ ഏരിയ, സൗത്ത് സോണ്‍ തുടങ്ങി വിവിധ ജില്ലാ ഏരിയ കളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 100, 200, 800 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, 4ഃ100 റിലേ എന്നീ മത്സരങ്ങളാണ് നടന്നത്.
100 മീറ്ററില്‍ മുഹമ്മദ് മഹറൂഫ് (മലപ്പുറം), അര്‍സല്‍ കെ (മലപ്പുറം), സവാദ് എംപി (കോഴിക്കോട്) എന്നിവരും, 200 മീറ്ററില്‍ മുഹമ്മദ് മഹ്റൂഫ് (മലപ്പുറം) സവാദ് എം പി (കോഴിക്കോട്) രണ്ടും അര്‍സല്‍ കെ (മലപ്പുറം) എന്നിവരും, 800 മീറ്ററില്‍ തൗഫീഖ് അബ്ദുന്നാസര്‍ (മലപ്പുറം), നവാസ് പുതിയോട്ടില്‍ (കോഴിക്കോട്) സ്വാദിഖലി (മലപ്പുറം) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. റിലേ മത്സരത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ടീമുകള്‍ വിജയം നേടി. ഷോട്ട്പുട്ടില്‍ മുഹമ്മദ് ഹിഷാം (മലപ്പുറം) സല്‍മാന്‍ കല്ലിങ്ങല്‍ (മലപ്പുറം) മുഹമ്മദ് നാസര്‍ (കാസര്‍കോഡ്) എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഇത് വരെ പുറത്ത് വന്ന ഫലങ്ങള്‍ പരകാരം 48 പോയിന്റ് നേടി മലപ്പുറം ഒന്നാമതും, 37 പോയിന്റ് നേടി കോഴിക്കോട് രണ്ടാമതും, 9 പോയിന്റുമായി കാസര്‍ഗോഡ് മൂന്നാമതുമെത്തി. 8 പോയിന്റുമായി പാലക്കാട് നാലാമതും 7 പോയിന്റ് നേടിയ കണ്ണൂര്‍ അഞ്ചാം സ്ഥാനത്തുമാണ്.
കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രെട്ടറി സലിം നാലകത്ത്, ഭാരവാഹികളായ ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മല്‍ നബീല്‍, അലി മുറയുര്‍, താഹിര്‍ താഹക്കുട്ടി, വി ടി എം സാദിഖ്, സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍, വിവിധ സ്വാഗത സംഘം ഭാരവാഹികള്‍ ഉപദേശക സമിതി നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.