Breaking News
ഏറ്റവും പുതിയ ഓട്ടോണമസ് ഗതാഗത പരിഹാരങ്ങളുടെ ട്രയല്‍ ആരംഭിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് (ക്യുഎഎസ്), മതാറുമായും ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ ഖത്തര്‍ സയന്‍സ് & ടെക്‌നോളജി പാര്‍ക്കുമായും (ക്യുഎസ്ടിപി) സഹകരിച്ച്, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡിഒഎച്ച്) ഏറ്റവും പുതിയ ഓട്ടോണമസ് ഗതാഗത പരിഹാരങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു, ഇത് മേഖലയിലെ തന്നെ ആദ്യത്തേതാണെന്നാണ് പറയപ്പെടുന്നത്.
ജിപിഎസ്, എഐ-ഡ്രൈവണ്‍ സിസ്റ്റങ്ങള്‍, വിവിധ ഇന്റലിജന്റ് സെന്‍സറുകള്‍, ലിഡാറുകള്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനങ്ങള്‍ പ്രവര്‍ത്തന സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥയില്‍ 24/7 പ്രവര്‍ത്തനങ്ങള്‍, തത്സമയ നിരീക്ഷണം, ഓട്ടോമേറ്റഡ് ചാര്‍ജിംഗ് സംവിധാനങ്ങള്‍ എന്നിവയും ഈ വാഹനങ്ങളുടെ പ്രത്യേകതയാണ്.