Local News
ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റ്: ലോഗോ പുറത്തിറക്കി

ദോഹ: പ്രമുഖ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ലോഗോ പുറത്തിറക്കി. ഏപ്രില്‍ 11 ന് ഖത്തര്‍ ഫൌണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് സമ്മിറ്റ് നടക്കുന്നത്. സ്വാഗത സംഘം ഉപദേശക സമിതി ചെയര്മാന് ഷമീര്‍ വലിയവീട്ടില്‍, ചെയര്മാന് മഷ്ഹൂദ് തിരുത്തിയാട്, ജനറല്‍ കണ്‍വീനര്‍ ശനീജ് എടത്തനാട്ടുകര, ഇന്‍സൈറ്റ് ഖത്തര്‍ പ്രസിഡണ്ട് സിനാന് നസീര്‍, സഹ ഭാരവാഹികളായ നുഐം, അയാന് അസ്ലം എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ദോഹ സ്റ്റുഡന്റസ് സമ്മിറ്റ് ഖത്തറിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ സംഗമവേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.