Local News
ഇഫ്താര്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ തലശ്ശേരി ഇരഞ്ഞിന്‍ കീഴ് പ്രവാസികളുടെ കൂട്ടായ്മ, ഇരഞ്ഞി ഖത്തര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ സ്‌നേഹ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ചെയര്‍മാന്‍ അബ്ദു റഷീദ് മലയങ്കണ്ടി അധ്യക്ഷത വഹിച്ചു. അഡ്വ മുഹമ്മദ് എടക്കുടി, അബ്ദുല്ല പൊയില്‍, നാഹിദ് എം കെ, അബൂബക്കര്‍ ഇല്ലത്ത്, സലീല്‍ സി പ്രസംഗിച്ചു. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. മുഹമ്മദ് അന്‍വര്‍ അലിയെ ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന അബ്ദു റഷീദ് എംകെ ക്ക് യാത്രയയപ്പും നല്‍കി. പരിപാടിക്ക് ആബിദ് കെ കെ, അന്‍വര്‍ എംകെ, ഷബീര്‍ പി പി, അര്‍ഷാദ് കെ കെ നേതൃത്വം നല്‍കി.