Breaking News

അല്‍ അഹ്ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ സദ്ദ് 18-ാം തവണയും ചാമ്പ്യന്മാരായി

ദോഹ: അല്‍ അഹ്ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ സദ്ദ് 18-ാം തവണയും ചാമ്പ്യന്മാരായി. വെള്ളിയാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന 2024-2025 സീസണിലെ ഉരീദു സ്റ്റാര്‍സ് ലീഗിന്റെ ഫൈനല്‍ മത്സരത്തിലാണ് അല്‍ അഹ്ലിയെ 5-0 ന് പരാജയപ്പെടുത്തി അല്‍ സ്ദ്ദ് തങ്ങളുടെ 18-ാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കിരീടം നേടിയത്.

13-ാം മിനിറ്റില്‍ പെനാല്‍റ്റി സ്പോട്ടില്‍ നിന്ന് ആദ്യ ഗോള്‍ നേടി അക്രം അഫീഫ് അല്‍ അഹ് ലി ഞെട്ടിച്ചു. മുസ്തഫ താരെക് മഷാല്‍ (44ാം മിനിറ്റ്), പൗള ഒട്ടാവിയോ (45+2 മിനിറ്റ്), റാഫ മുജിക്ക (67ാം മിനിറ്റ്), ക്ലോഡിഞ്ഞോ (81ാം മിനിറ്റ്) എന്നിവരും ഓരോ ഗോള്‍ വീതം നേടി അല്‍ സദ്ദിലെ വിജയക്കുതിപ്പിന് കരുത്ത് പകര്‍ന്നപ്പോള്‍ കിരീടം അല്‍ സദ്ദിന് സ്വന്തമായി.

Related Articles

Back to top button
error: Content is protected !!