IM Special

തെരുവിലെ ബാല്യം

വിനേഷ് ഹെഗ്‌ഡെ

അമ്മതന്‍ കനിവില്ല താതന്റെ നിഴല്‍ ഇല്ല
തെരുവില്‍ പിറന്നൊരാമര്‍ത്യ ജന്മം
ഉദരത്തില്‍ എന്നും വിശപ്പിന്റെ അഗ്‌നികള്‍
മനതാരില്‍ ഒട്ടുമേ സ്വാര്‍ത്ഥ കീടങ്ങള്‍..
അക്ഷരത്തിന്‍ ലോകം എന്തെന്നറിയില്ല
അക്കങ്ങളാകും കണക്കിന്റെ മായയും…
കണ്ണുനീര്‍ തുള്ളികള്‍ അരുവിയായ് തീര്‍ന്നൊര കവിളില്‍ കുളിര്‍ കാറ്റ് സാന്ത്വനമായ്..
ഒരു കാട്ടു പക്ഷി തന്‍ വത്സല്യ താരാട്ടില്‍
അതിലോല നയനങ്ങള്‍ നിദ്രയിലായ്…
കുഞ്ഞേ ഉറങ്ങുക ധാരണിയാം വിരിമാറില്‍
നാളെയാം മിത്തുകള്‍ ഓര്‍ത്തിടാതെ…
അരുമയാം നിന്നുടെ മോഹങ്ങള്‍ ഒക്കവേ ഒരുനാള്‍ തളിര്‍ക്കും വസന്തമായി…
ഭൂവില്‍ ഒരുനാള്‍ തളിര്‍ക്കും വസന്തമായി …