Local News

ബിസിനസ് കേരളയുടെ 100 മലയാളി ബിസിനസ് സ്റ്റാര്‍സ് ഏപ്രില്‍ 27 ന് കൊച്ചിയില്‍

കൊച്ചി. കേരളത്തിലെ പ്രമുഖ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്‌ളാറ്റ്‌ഫോമായ ബിസിനസ് കേരളയുടെ 100 മലയാളി ബിസിനസ് സ്റ്റാര്‍സ് ഏപ്രില്‍ 27 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും.

നിങ്ങളുടെ വിജയവും നേട്ടങ്ങളും ചരിത്രത്തില്‍ രേഖപെടുത്താന്‍ സഹായകമായ രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ് ഷൊര്‍ണൂര്‍ പറഞ്ഞു.

ബിസിനസ് കേരളനടത്തുന്ന ഈ മെഗാ ഇവന്റില്‍ സാമൂഹിക സാംസ്‌കാരിക നായകന്മാരെയും,വളര്‍ന്നുവരുന്ന സംരംഭകരേയും, വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിത്വങ്ങളെയും സ്‌നേഹപുരസ്‌കരം ആദരിക്കും.

നിങ്ങളുടെ ബിസിനസ് ആശയങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും സമാന ചിന്താഗതിക്കാരുമായി നെറ്റ് വര്‍ക്കിംഗ് അവസരങ്ങള്‍ നേടാനും കൂടാതെ,ബ്രാന്‍ഡ് ലോഞ്ചിംഗ് & പ്രസന്റേഷന്‍ എന്നിവക്കുള്ള വേദി കൂടിയാണിത്. കൂടാതെ ബിസിനസ് കേരളയുടെ കമ്മ്യൂണിറ്റി ക്ലബ്ബില്‍ ഇതിലൂടെ നിങ്ങള്‍ക്കും അംഗത്വം നേടാം
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും
+91 75111 88200
+91 75111 99201
[email protected] ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!