Breaking News

ഖത്തറിലെ ഉപയോഗിച്ച ബോട്ടുകളുടെ പ്രഥമ പ്രദര്‍ശനം മെയ് 5 മുതല്‍ 7 വരെ

ദോഹ: ഖത്തറിലെ സമുദ്ര വ്യവസായത്തില്‍ പുതിയൊരു അധ്യായം തുന്നിച്ചേര്‍ക്കുന്ന പ്രഥമ പ്രീ ഓണ്‍ഡ് ബോട്ട് ഷോയ്ക്ക് ഓള്‍ഡ് ദോഹ തുറമുഖം വേദിയാകും. ബോട്ടുകളുടെയും സമുദ്ര കപ്പലുകളുടെയും പുനര്‍വില്‍പ്പനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യത്തെ പരിപാടിയാണിത്. 2025 മെയ് 5 മുതല്‍ 7 വരെ ദിവസവും വൈകുന്നേരം 5 നും രാത്രി 9 നും ഇടയിലാണ് പ്രദര്‍ശനം.

ബോട്ട് ഉടമകള്‍ക്കും വാങ്ങുന്നവര്‍ക്കും സമുദ്ര പ്രേമികള്‍ക്കും ഖത്തറിന്റെ വളരുന്ന സമുദ്ര വിപണിയിലെ ആവേശകരമായ അവസരങ്ങള്‍ കണ്ടെത്താനും പ്രയോജനപ്പെടുത്താനും അവസരമൊരുക്കുന്ന പരിപാടിയാണിത്.

Related Articles

Back to top button
error: Content is protected !!