Local News

കത്താറയില്‍ രണ്ട് ദിവസത്തെ നോ ലിമിറ്റ്‌സ് ടു മൈ എബിലിറ്റീസ്’ എക്‌സിബിഷന്റെ മൂന്നാം പതിപ്പിന് തുടക്കമായി

ദോഹ: കത്താറയില്‍ രണ്ട് ദിവസത്തെ നോ ലിമിറ്റ്‌സ് ടു മൈ എബിലിറ്റീസ്’ എക്‌സിബിഷന്റെ മൂന്നാം പതിപ്പിന് തുടക്കമായി . കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കാത്തറ), അല്‍-ഹിദായ സ്‌പെഷ്യല്‍ നീഡ്‌സ് സ്‌കൂള്‍ ഫോര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സുമായി സഹകരിച്ചാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 63 വിദ്യാര്‍ത്ഥികള്‍ 140 ഓളം വൈവിധ്യമാര്‍ന്ന കലാസൃഷ്ടികളും 63 കൈകൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും എക്‌സിബിഷന്റെ സവിശേഷതയാണ്.

കത്താറയുടെ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.