Local News

മൂന്നാമത് വെബ് സമ്മിറ്റില്‍ റിക്കോര്‍ഡ് പങ്കാളിത്തം

ദോഹ. ഫെബ്രുവരി 1 ഞായറാഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആരംഭിച്ച വെബ് സമ്മിറ്റ് ഖത്തര്‍, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ എഡിഷനാണിത്. 127 രാജ്യങ്ങളില്‍ നിന്നുള്ള 30,274 പേരാണ് സമ്മിറ്റില്‍ പങ്കെടുത്തത്. 1,637 സ്റ്റാര്‍ട്ടപ്പുകള്‍, 931 നിക്ഷേപകര്‍ എന്നിവരും ദോഹയിലെ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കെടുത്തു.