Local News

മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ കമ്മ്യൂണിറ്റി സേവനങ്ങളും വിവരങ്ങളും അടങ്ങിയ സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ആപ്ലിക്കേഷന്‍ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.ഏറ്റവും പുതിയ വാര്‍ത്തകള്‍, അറിയിപ്പുകള്‍, ഇവന്റ് അലേര്‍ട്ടുകള്‍, പ്രധാന ഐസിസി സേവനങ്ങളിലേക്കുള്ള ദ്രുത ലിങ്കുകള്‍ എന്നിവയിലേക്ക് തല്‍ക്ഷണ ആക്സസ് നല്‍കുന്ന ഒരു കേന്ദ്രീകൃത ഡാഷ്ബോര്‍ഡ് എന്നിവ ആപ്ലിക്കേഷനിലുണ്ട്.

ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ജോബ് പോര്‍ട്ടലാണ് ഈ ആപ്പിന്റെ മറ്റൊരു പ്രത്യേകത. തൊഴിലവസരങ്ങള്‍ കണ്ടെത്താനും,ബയോഡാറ്റകള്‍ അപ്ലോഡ് ചെയ്യാനും,തൊഴില്‍ അപേക്ഷകള്‍ സുരക്ഷിതമായി ട്രാക്ക് ചെയ്യാനും ഇതിലൂടെ കഴിയും.

‘ഐസിസി എലൈറ്റ് ക്ലബ്’ എന്ന വിഭാഗമാണ് ആപ്പിന്റെ മറ്റൊരു സവിശേഷത.

ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. വൈഭവ് എ. ടണ്ടേല്‍, ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐസിസി ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ പി.എന്‍. ബാബു രാജന്‍, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ആണ് ആപ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്