Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏഴ് വര്‍ഷം കൊണ്ട് ദോഹ മെട്രോയില്‍ യാത്ര ചെയ്തത് 292 ദശലക്ഷം പേര്‍


അമാനുല്ല വടക്കാങ്ങര

2019 മെയ് 8 ന് ഔദ്യോഗികമായി ആരംഭിച്ച ദോഹ മെട്രോ വിജയകരമായി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തുടനീളമുള്ള ഏകദേശം 292 ദശലക്ഷം യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയതായി ഖത്തര്‍ റെയില്‍ പ്രഖ്യാപിച്ചു.

ഖത്തറിലെ പൊതുഗതാഗത രംഗത്തെ വിപ്‌ളവകരമായ മുന്നേറ്റമാണ് 37 സ്റ്റേഷനുകളും റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍, ഗോള്‍ഡ് ലൈന്‍ എന്നിങ്ങനെ മൂന്ന് ഓപറേഷനല്‍ ലൈനുകളുമാണ് ദോഹ മെേ്രട്രാക്കുള്ളത്. ക്രമം, കൃത്യനിഷ്ഠ, ലഭ്യത എന്നിവയില്‍ ശരാശരി 99.83% പ്രകടന മെട്രിക്‌സ് നേടിയിട്ടുണ്ടെന്നും അതില്‍ പറയുന്നു.നെറ്റ് വര്‍ക്കിലുടനീളം 0.013% മൊത്തം അപകട ആവൃത്തി നിരക്കും 99.9% ഉപഭോക്തൃ സംതൃപ്തി നിരക്കും മെട്രോയുടെ നേട്ടമാണ് .

മെട്രോ നെറ്റ് വര്‍ക്കിനെ 10 മെട്രോഎക്‌സ്പ്രസുകളും 70 മെട്രോലിങ്ക് റൂട്ടുകളും പിന്തുണയ്ക്കുന്നു. ഇത് വിശാലമായ പ്രവേശനക്ഷമത ഉറപ്പാക്കുന്നു.
ദോഹ മെട്രോ ഒരു പ്രധാന ഗതാഗത ശൃംഖലയും യാത്രാമാര്‍ഗ്ഗവുമാണ്, ആരംഭിച്ചതിനുശേഷം, രാജ്യത്തുടനീളം നടന്ന 40 ലധികം പരിപാടികളിലൂടെ ഇത് യാത്രക്കാര്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button