Local News

ഒരാഴ്ചയ്ക്കുള്ളില്‍ 20,867 ഫ്യൂമിഗേഷന്‍ അഭ്യര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

ഒരാഴ്ചയ്ക്കുള്ളില്‍ 20,867 ഫ്യൂമിഗേഷന്‍ അഭ്യര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

ഖത്തറില്‍ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു ആഴ്ചയ്ക്കുള്ളില്‍ 20,867 ഫ്യൂമിഗേഷന്‍ അഭ്യര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
‘ഔന്‍’ ആപ്പ് വഴി 13,667 അഭ്യര്‍ത്ഥനകളും, ഏകീകൃത കോള്‍ സെന്റര്‍ വഴി 6,774 അഭ്യര്‍ത്ഥനകളും, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി 426 അഭ്യര്‍ത്ഥനകളുമാണ് ലഭിച്ചത്.

രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികള്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രാണികളുടെ വ്യാപനം തടയുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.