Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സജീവമാകുന്നു, ഇരുപതോളം വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചു

ഏപ്രില്‍ 20 ന് ഖത്തര്‍ വ്യോമപാത തുറക്കുകയും വിദേശ വിമാനകമ്പനികള്‍ ഘട്ടം ഘട്ടമായി സര്‍വീസ് പുനരാരംഭിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. നിലവില്‍ ഇരുപതോളം വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.

21 ഏപ്രില്‍ 2026: ഫ്‌ളൈദുബായ്
22 ഏപ്രില്‍ 2026: എയര്‍അറേബ്യ
23 ഏപ്രില്‍ 2026: ഒമാന്‍ എയര്‍, റോയല്‍ ജോര്‍ദാനിയന്‍, ടാര്‍ക്കോ ഏവിയേഷന്‍, യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ്
26 ഏപ്രില്‍ 2026: ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്
27 ഏപ്രില്‍ 2026: ബദര്‍ എയര്‍ലൈന്‍സ്, സിറിയന്‍ എയര്‍
28 ഏപ്രില്‍ 2026: ഈജിപ്ത് എയര്‍, ഹിമാലയ എയര്‍ലൈന്‍സ്
1 മെയ് 2026: എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗള്‍ഫ് എയര്‍, ഇന്‍ഡിഗോ
4 മെയ് 2026: എത്യോപ്യന്‍ എയര്‍ലൈന്‍സ്
5 മെയ് 2026: സൗദിയ
മെയ് 7 കുവൈത്ത് എയര്‍വേയ്‌സ്

എന്നിവയാണ് നിലവില്‍ സര്‍വീസ് പുനരാരംഭിച്ച വിദേശ വിമാനങ്ങള്‍

വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും.