Local News

മിനി സിബി, ബിന്ദു ലിന്‍സണ്‍, സ്മിത ദീപു എന്നിവര്‍ക്ക് ‘മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരം സമ്മാനിച്ചു


ലോക നഴ്‌സസ് ദിനത്തിനോടനുബന്ധിച്ച് ജി സി സി രാജ്യങ്ങളിലെ പ്രശസ്ത സംഘടനയായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി രാജ്യങ്ങളിലെ നഴ്‌സിംഗ് മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച 15 നഴ്‌സ് മാരില്‍

ഖത്തറില്‍ നിന്നും ‘മദര്‍ തെരേസ കര്‍മ്മ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത മിനി സിബി, ബിന്ദു ലിന്‍സണ്‍, സ്മിത ദീപു എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.

ദോഹയില്‍ നടന്ന ചടങ്ങില്‍ ഐ സി സി വൈസ് പ്രസിഡണ്ട് ശാന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ,മെഡല്‍ എന്നിവ ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഷീദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ലോക കേരളസഭാ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ സി സി- ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍മാരായ നന്ദിനി ഹെബോര്‍ഗിനി, മണി ഭാരതി, അമര്‍ വീര്‍ സിംഗ്, അനീഷ് ജോര്‍ജ് മാത്യു, ആര്‍ട്‌സ് ആന്‍ഡ് വെല്‍നസ് പ്രസിഡന്റ് സതീര്‍ അലി, ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ പ്രസിഡണ്ട് ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

ജി സി സി ഗ്ലോബല്‍ ചെയര്‍മാന്‍ ‘റാഫി പാങ്ങോട്’ അവാര്‍ഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജാഫര്‍ഖാന്‍ എം അധ്യക്ഷനായിരുന്നു. ഗള്‍ഫ് മലയാളി ഫെഡറേഷന്റെ പ്രശസ്ത സേവന പുരസ്‌കാര അവാര്‍ഡ് ആയ ജി സി സി രാജ്യങ്ങളിലെ ജി എം എഫ് കമ്മറ്റികളില്‍ സേവനരംഗത്ത് അതുല്യമായ പ്രവര്‍ത്തനവും, മികവും മാതൃകാപരമായ സംഘടനാ പ്രവര്‍ത്തനങ്ങളും കാഴ്ചവച്ചതിനുള്ള അംഗീകാരമായി 2025 – 26 കാലഘട്ടത്തിലേക്കുള്ള

ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ പുരസ്‌കാരം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ‘ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക്’ ചെയര്‍മാന്‍ റാഫി പാങ്ങോട് സമര്‍പ്പിച്ചു. ജി എം ഫ് വനിതാ കോര്‍ഡിനേറ്റര്‍ സരിതയുടെ നേതൃത്വത്തില്‍ നടന്ന നാടന്‍ നൃത്തങ്ങളും കലാപരിപാടികളും, ‘ആനവണ്ടി ബീറ്റ്‌സിന്റെ’ സംഗീത പരിപാടികളും ചടങ്ങ് വര്‍ണാഭമാക്കി

ജി എം എഫ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ റഷീദ് ചിലങ്ക , ചെയര്‍മാന്‍ റാഫി പാങ്ങോട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

സുനില്‍ മക്കാര്‍, പ്രോഗ്രാം കോഡിനേറ്റര്‍ സലിം അബ്ബാസ് ആര്യ സതീഷ്, ജെയിംസ് ജോസഫ് , സരിത, സുധീര്‍, സിന്ധു, സുനിത ഫാത്തിമ, നൗഫല്‍ , ഖത്തറിലെ സാമൂഹിക സാംസ്‌കാരിക കലാമേഖലകളിലെ പ്രമുഖര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു. അബി മുഹമ്മദ് പ്രോഗ്രാം നിയന്ത്രിച്ചു.

ജി.എം.എഫ് ജനറല്‍ സെക്രട്ടറി പ്രകാശ് കെ സി സ്വാഗതവും ട്രഷറര്‍ ആര്‍ എം മുസ്തഫ നന്ദിയും പറഞ്ഞു.