Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ആകര്‍ഷണത്തെ മറയ്ക്കല്‍ – നിക്കോട്ടിനും പുകയില ആസക്തിയും നേരിടല്‍


ഡോ.അമാനുല്ല വടക്കാങ്ങര

Unmasking the appeal – countering nicotine and tobacco addiction, അഥവാ ആകര്‍ഷണത്തെ മറയ്ക്കല്‍ – നിക്കോട്ടിനും പുകയില ആസക്തിയും നേരിടല്‍
എന്ന സുപ്രധാനമായ പ്രമേയം ചര്‍ച്ചക്ക് വെച്ചാണ് ഇന്ന് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍
ലോക പുകയില വിരുദ്ധ ദിനം ആചരുക്കുന്നത്.
1987 ലാണ് പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയും ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടന ലോക പുകയില വിരുദ്ധ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 1988 ഏപ്രില്‍ 7 നാണ് ആദ്യമായി ലോക പുകയില വിരുദ്ധ ദിനം ആചരിച്ചത്. ഏപ്രില്‍ 7 ലോകാരോഗ്യം ദിനം കൂടിയായതിനാല്‍ പിന്നീട് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി നിശ്ചയിക്കുകയായിരുന്നു.

പുകയില കമ്പനികളുടെ വഞ്ചനാപരമായ വ്യവസായ തന്ത്രങ്ങള്‍ തുറന്നുകാട്ടുന്നതിലും പുതിയ നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘ആകര്‍ഷണത്തെ മറയ്ക്കല്‍ – നിക്കോട്ടിനും പുകയില ആസക്തിയും നേരിടല്‍’ എന്ന ഔദ്യോഗിക പ്രചാരണ വിഷയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രധാന കാരണമായി തുടരുന്ന പുകയിലയുടെയും നിക്കോട്ടിന്‍ ഉപയോഗത്തിന്റെയും ആഗോള ആഘാതം ആധുനിക ലോകം നേരിടുന്ന സുപ്രധാനമായ വെല്ലുവിളിയാണ് .

13-15 വയസ്സ് പ്രായമുള്ള 40 ദശലക്ഷം കുട്ടികള്‍ ആഗോളതലത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 15 ദശലക്ഷം പേര്‍ ഇ-സിഗരറ്റുകളാണ് ഉപയോഗിക്കുന്നത്. പുകയില കമ്പനികള്‍ യുവാക്കള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ സുഗന്ധമുള്ളതും ‘നൂതനവുമായ’ നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ പുകയില വിരരുദ്ധദിനം കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

ലോകത്ത് 1.3 ബില്യണ്‍ പുകയില ഉപയോക്താക്കളുണ്ടത്രേ. പുകയിലയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ആളുകളാണ് മരിക്കുന്നത്. ഇതില്‍ 7 ദശലക്ഷത്തിലധികം സജീവ പുകവലിക്കാരും ഒരു ദശലക്ഷത്തിലധികം നേരിട്ട് പുകവലിക്കാത്ത പരോക്ഷ പുകവലിക്കാരുമാണ്.

പുകയിലയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. കാന്‍സറടക്കമുള്ള നിരവധി രോഗങ്ങളുടെ കാരണമാണ് പുകവലി. പുകയില ഉപയോഗം ഹൃദയത്തെയും കരളിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന രോഗങ്ങളിലേക്ക് നയിക്കുന്നു. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ്, പള്‍മണറി ഡിസീസ് (സിപിഡി) ( എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവയുള്‍പ്പെടെ ), നിരവധി അര്‍ബുദങ്ങള്‍ (പ്രത്യേകിച്ച് ശ്വാസകോശ അര്‍ബുദം, ശ്വാസനാളത്തിന്റെയും വായയുടെയും അര്‍ബുദം, മൂത്രസഞ്ചി കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ ) എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണ് പുകവലി. ഇത് പെരിഫറല്‍ ആര്‍ട്ടീരിയല്‍ രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു.
പാസീവ് സ്‌മോക്കിംഗ് അതിഗുരുതരമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു സാമൂഹ്യ തിന്മായി മാറുന്ന പുകവലിയെ ഉന്മൂലനം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ദിനമാണ് ലോക പുകയില വിരുദ്ധ ദിനം.

Related Articles

Back to top button