Uncategorized
മിഡ്മാക് റൗണ്ടബൗട്ടില്‍ താല്‍ക്കാലിക ട്രാഫിക് നിയന്ത്രണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മിഡ്മാക് റൗണ്ടബൗട്ടില്‍ അബു സംറയിലേക്കുള്ള സല്‍വ റോഡ് കവാടത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാവിലെ 5 മണി വരെ താല്‍ക്കാലിക ട്രാഫിക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്്ഗാല്‍) അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണിത്. റോഡ് അടയാളങ്ങള്‍ ശ്രദ്ധിക്കണമെന്നും എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേഗത പരിധി പാലിക്കണമെന്നും പൊതുമരാമത്ത് അതോറിറ്റി വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.