Uncategorized

നൂറ് ശതമാനം ജീവനക്കാരെയും വാക്‌സിനെടുപ്പിച്ച് സഫാരി

ഡേ. അമാനുല്ല വടക്കാങ്ങര

ദോഹ : നൂറ് ശതമാനം ജീവനക്കാരെയും വാക്‌സിനെടുപ്പിച്ച് സഫാരി. സഫാരി ഗ്രൂപ്പിന്റെ അബു ഹമൂറിലെ സഫാരി മാളിലെയും സല്‍വാ റോഡിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെയും അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലേയും ഉംസലാല്‍ മുഹമ്മദിലെ സഫാരി ഷോപ്പിംഗ് കോംപ്ലക്സിലേയും മുഴുവന്‍ സ്റ്റാഫുകളും കോവിഡ് വാക്സിന്‍ രണ്ട് ഡോസും പൂര്‍ത്തീകരിച്ചതായി സഫാരി മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലെ സഹചര്യത്തില്‍ കൊറോണ മഹാമാരിയെ ഭയപ്പാടൊടെ നോക്കിക്കാണുന്ന ഉപഭോക്താക്കള്‍ക്ക് തീര്‍ത്തും ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് സഫാരി മാനേജ്മെന്റ് അറിയിച്ചത്.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കളുടെ സുരക്ഷക്കായി ഇഹ്തിറാസ് ആപ്പ്, ശരീരോഷ്മാവ് പരിശോധന, ഷോപ്പിംഗ് ട്രോളി, കാര്‍ട്ട് തുടങ്ങിയവ സാനിറ്റൈസ് ചെയ്യുക. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഹാന്റ് സാനിറ്റൈസര്‍ ലഭ്യമാക്കുക, മാസ്‌ക്, ഹാന്റ് ഗ്ലൗസ് തുടങ്ങിയവ സൗജന്യമായ ലഭ്യമാക്കുക തുടങ്ങിയവക്കൊപ്പം പ്രത്യേകം ബോധവല്‍കരണ വീഡിയോകളും മറ്റും തയ്യാറാക്കിക്കൊണ്ടും തങ്ങളുടെ എല്ലാ ഔട്ലെറ്റുകളിലും വളരെ വിപുലമായ രീതിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിക്കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചിരുന്ന സഫാരി മറ്റു റീടെയില്‍ റീട്ടെയില്‍ രംഗത്തുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള കൊറോണ ബോധവല്‍ക്കരണ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. അതില്‍ തന്നെ കൊറോണ വൈറസിന്റെ ആകൃതിയിലുള്ള തൊപ്പികള്‍ ധരിച്ചുകൊണ്ടും സാമൂഹിക അകലം പാലിക്കുക എന്ന പ്ലക്കാര്‍ഡുകള്‍ കൈയ്യിലേന്തിക്കൊണ്ടും സഫാരി സ്റ്റാഫുകള്‍ തങ്ങളുടെ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത് വളരെ ജനശ്രദ്ധയാകര്‍ഷിക്കുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

എങ്കിലും ഈ സഹചര്യത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഉപഭോക്താക്കള്‍ക്ക് യാതൊരുതരത്തിലുള്ള സുരക്ഷാ ഭീഷണിയും കൂടാതെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും തന്നെ ഷോപ്പിംഗ് തുടരാവുന്നതാണെന്നും സഫാരി മാനേജ്മെന്റ് വാര്‍ത്താകുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!