Breaking NewsUncategorized

ടാലിസ്‌കയുടെ ഹാട്രിക്കില്‍ അല്‍ ദുഹൈലിനെ 3-2ന് തോല്‍പ്പിച്ച് അല്‍ നസര്‍

ദോഹ: ഖത്തറിലെ ഖലീഫ ചൊവ്വാഴ്ച നടന്ന എ എഫ് സി ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ടാലിസ്‌കയുടെ ഹാട്രിക്കില്‍ അല്‍ ദുഹൈലിനെതിരെ 3-2ന് തോല്‍പ്പിച്ച് അല്‍ നസര്‍ ജേതാക്കളായി . അല്‍ നസര്‍ ക്യാപ്റ്റന്‍ ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ അഭാവം ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കിയിരുന്നെങ്കിലും ആന്‍ഡേഴ്സണ്‍ ടാലിസ്‌കയുടെ മികച്ച ഗോളുകള്‍ അല്‍ നസറിന് വിജയം സമ്മാനിച്ചു. ആദ്യ പകുതിയില്‍ തന്നെ രണ്ട് അസാമാന്യ ഗോളുകള്‍ നേടിയ ടാലിസ്‌ക , രണ്ടാം പകുതിയില്‍ ഹാട്രിക് തികച്ച് അല്‍ നാസറിനെ ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തിച്ചു.

36,500-ലധികം പേരാണ് ഇന്നലെ കളികാണാനെത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഫിലിപ്പ് കുട്ടീഞ്ഞോയുടെ ഗോളില്‍ അല്‍ ദുഹൈല്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ ടാലിസ്‌കയുടെ ഹാട്രിക്കിന് വഴങ്ങി കീഴടങ്ങേണ്ടി വന്നു. എണ്‍പതാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീഞ്ഞോ പെനാല്‍ട്ടിയിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Related Articles

Back to top button
error: Content is protected !!