മഫ്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി
ദോഹ : എഫ് സെഡ് മീഡിയയുടെയും ആര്‍ ടു സ്‌റുഡിയോസിന്റെയും ബാനറില്‍ മെക്നോസില്‍ ട്രേഡിങ്ങ് ആന്‍ഡ് സര്‍വീസ് നിര്‍മിച്ചു നവാഗത സംവിധായകന്‍ ആര്‍ എസ് രാഹുല്‍ സംവിധാനം ചെയ്യുന്ന മഫ്തി മഫ്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി.
സജു ജോസും ജാന്‍സിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ മോഡല്‍ മുഹമ്മദ് ഖാന്‍, ബദറുദ്ധീന്‍ മുഹമ്മദ്, അരുണ്‍ പിള്ള കൊല്ലം സലിം എം സയ്യിദ്, മാര്‍ട്ടിന്‍ തോമസ്, സാം കുരിശിങ്കല്‍, പഭു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കഥപറയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഫിറോസ് എംകെ.ആണ്. ജാന്‍സി ജനാര്‍ദനന്‍ (സ്‌ക്രിപ്റ്റ്) അഷ്‌കര്‍ ഉസ്മാന്‍ ( ചീഫ് അസ്സാസിയേറ്റ് ഡയറക്ടര്‍ ഉദിത് ഉദയന്‍ (ക്രിയേറ്റീവ് ഡയറക്ടര്‍), ശാം ദോഹ (അസിസ്റ്റന്റ് ഡയറക്ടര്‍ ) ജുനൈദ് മുഹമ്മദ് (മ്യൂസിക് ഡയറക്ടര്‍) സിബി ഫിലിപ്പ് (അസോസിയേറ്റ് കാമറ) പ്രഭു (ആര്‍ട്) ജെറാള്‍ഡ്, രോഹിത്, വിനീത് റോഷിത്, ഷംഷീര്‍ കെ.പി, അനുഷ്യ ആര്‍, ബാലാജി. (മേക്കപ്പ്) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.