
Breaking News
തുമാമ സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം , കളിതുടങ്ങാന്‍ മിനിറ്റുകള്‍ ബാക്കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരുന്ന അമീരീ കപ്പ് കലാശക്കൊട്ടിന് വിസിലുയരുവാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. 4 മണി മുതല്‍ തന്നെ സ്റ്റേഡിത്തിലേക്ക് കളിയാരാധകര്‍ എത്തി തുടങ്ങിയിട്ടുണണ്ട്. ഖത്തര്‍ സമയം 7 മണിക്കാണ് കിക്കോഫ്
ടിക്കറ്റുകള്‍ മുഴുവനും ഇന്നലെ വിറ്റു തീര്‍ന്നതോടെ 40,000 കാണികളുടെ ആരവങ്ങള്‍ ഫിഫ ഖത്തര്‍ 2022 ലോകകപ്പിനായി പണിതീര്‍ത്ത ലോകോത്തര സ്റ്റേഡിയമായ തുമാമ സ്റ്റേഡിയോദ്ഘാടനം അവിസ്മരണീയമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.