Uncategorized
ഖത്തറിലേക്ക് ക്രൂയിസ് ടൂറിസം തിരിച്ച് വരുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : 2021-22 ലെ ക്രൂയിസ് ടൂറിസം സീസണ്‍ ആരംഭിച്ചതായി മവാനി ഖത്തറും ഖത്തര്‍ ടൂറിസം അതോറിറ്റിയും അറിയിച്ചു. എം.എസ്.സി വെര്‍ട്യൂസ എന്ന ആഢംബര കപ്പല്‍ 4500 സന്ദര്‍ശകരുമായി കഴിഞ്ഞ ദിവസം ദോഹ തുറമുഖത്ത് എത്തിയതോടെയാണ് ഈ സീസണിലെ ക്രൂയിസ് ടൂറിസം ആരംഭിച്ചത്.
ഖത്തര്‍ ആതിഥ്യമരുളുന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈവന്റുകളും അറബ് കപ്പുള്‍പ്പെടെയുള്ള ആഘോഷ പരിപാടികളും ക്രൂയിസ് ടൂറിസത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരും ദിവസങ്ങളില്‍ നിരവധി ആഢംബര കപ്പലുകളാണ് ഖത്തര്‍ തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നത്.