Uncategorized

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ നസീം മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.


ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ രക്ഷാധികാരി അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഐ.സി.സി. പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, മുന്‍ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് വിനോദ് നായര്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിങ് കമ്മറ്റി അംഗം ബോബന്‍, കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഫിന്‍ഖ് വൈസ് പ്രസിഡന്റ് ഹന്‍സ് ജേക്കബ്, നസീം മെഡിക്കല്‍ സെന്റര്‍ വക്ര ബ്രാഞ്ച് മാനേജര്‍ റിയാസ്, ഹെഡ് നഴ്സ് ഷെമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് ഫിന്‍ഖിന്റെ നേതൃത്വത്തില്‍ പ്രോസ്േ്രടറ്റ് ക്യാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.


ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷെഹീം മേപ്പാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജ്ല അബ്ദുല്‍ ലത്തീഫ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മഞ്ചുനാഥന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!