Archived Articles
ഖത്തര്‍ ഫൗണ്ടേഷന്റെ അലിഫ് ബാ എക്‌സിബിഷന് അമേരിക്കയില്‍ വന്‍ സ്വീകാര്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമേരിക്ക സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്‍ വാഷിംഗ്ടണിലെ നാഷണല്‍ ചില്‍ഡ്രന്‍സ് മ്യൂസിയത്തില്‍ ആരംഭിച്ച അലിഫ് ബാ എക്‌സിബിഷന് അമേരിക്കയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നതായി റിപ്പോര്‍ട്ട്.
് ഖത്തര്‍ ദേശീയ ദിനവും ലോക അറബി ഭാഷ ദിനവും ആയ ഡിസംബര്‍ 18 ന് ആരംഭിച്ച എക്‌സിബിഷന്‍ ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കും. അമേരിക്കയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആകര്‍ഷകമായ രീതിയില്‍ അറബി അക്ഷരമാല പരിചയപ്പെടുത്തുന്ന നൂതനമായ പ്രദര്‍ശനമാണിത്.
നാഷണല്‍ ചില്‍ഡ്രന്‍സ് മ്യൂസിയത്തിലെ പ്രദര്‍ശനം കഴിഞ്ഞ് ഖത്തര്‍ അമേരിക്ക ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് കള്‍ചറല്‍ പ്രദര്‍ശനം 2022 ആഗസ്ത് അവസാനം വരെ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു .