Archived Articles
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. ചിലയിടങ്ങളില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേ ചാറ്റല്‍മഴ നീണ്ടുനിന്നുള്ളൂവെങ്കിലും ആകാശം ഇപ്പോഴും മൂടിക്കെട്ടിയിരിക്കുന്നതിനാല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടായേക്കാമെന്നും പറയുന്നു.
രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ചാറ്റല്‍ മഴ പെയ്യുന്ന ചിത്രം ഖത്തര്‍ കാലാവസ്ഥാ വകുപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച് അടുത്ത ആഴ്ച പകുതി വരെ ഖത്തറില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കും.