Archived Articles
ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ചാവക്കാട് പ്രവാസി അസോസിയേഷന്റെ പിന്തുണ
അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ചാവക്കാട് പ്രവാസി അസോസിയേഷന്റെ പിന്തുണ. മെമ്പര്‍ഷിപ്പ് കാമ്പെയ്നിന്റെ ഭാഗമായി, ചാവക്കാട് പ്രവാസി അസോസിയേഷന്‍ സംഘടനയുടെ ആദ്യ ബാച്ചിലെ അംഗങ്ങളെ ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ ചേര്‍ത്താണ് പിന്തുണ പ്രഖ്യാപിച്ചത്.
2 വര്‍ഷത്തേക്ക് സംഘടന അംഗത്വം പുതുക്കിയവര്‍ക്ക് സൗജന്യമായാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്. ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അബ്ദുല്ല തെരുവത്ത് അപേക്ഷകള്‍ കൈമാറി .
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍ പങ്കെടുത്ത ചടങ്ങില്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ഷെജി വലിയകത്ത്, ജനറല്‍ സെക്രട്ടറി സഞ്ജയന്‍ ,വൈസ് പ്രസിഡന്റ് നിഷാം, റാഫി, സലാം, രഞ്ജിത് എന്നിവര്‍ സംബന്ധിച്ചു.