Archived Articles
ബംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ സ്ഥാനം പിടിച്ച് ദോഹയും
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ സുപ്രധാന ഐ.ടി. കേന്ദ്രമായ ബംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ ദോഹയും സ്ഥാനം പിടിച്ചതായി റിപ്പോര്‍ട്ട്.
കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ നിയന്ത്രിക്കുന്ന ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രസ്താവനയനുസരിച്ച്, ദുബായ്, മാലി, ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ എന്നി മുന്‍നിര വിമാനതാവളങ്ങളോടൊപ്പമാണ് ദോഹയുള്ളത്. വിമാനത്താവളത്തിന്റെ ട്രാഫിക്കില്‍ 70%വും മേല്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ഗോവ എന്നിവയാണ് ദക്ഷിണേന്ത്യന്‍ ആസ്ഥാനമായുള്ള വിമാനത്താവളത്തില്‍ നിന്നുള്ള ട്രാഫിക്കിന്റെ 40% ഉള്ള മുന്‍നിര ആഭ്യന്തര റൂട്ടുകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.