Archived Articles
ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി.ബി.എസ്.സി അഫിലിയേഷന്‍ ലഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റര്‍നാഷണല്‍ സ്‌കൂളിന് സി.ബി.എസ്.സി അഫിലിയേഷന്‍ ലഭിച്ചു.
പത്താം ക്ലാസ് വരെയാണ് സി.ബി.എസ്.സി അംഗീകാരം നല്‍കിയത്. 2019 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളില്‍ സി.ബി.എസ്.സി കരിക്കുലത്തില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകമായ വളര്‍ച്ചക്കും, മികച്ച വിദ്യഭ്യാസ നിലവാരത്തിനും ഊന്നല്‍ നല്‍കി കുറഞ്ഞകാലയളവില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. നിലവില്‍ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ 900 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.