Breaking News
അബു നഖ്ല മേഖലയിലെ കാലിത്തീറ്റ മാര്‍ക്കറ്റിലെ നിയമലംഘകര്‍ക്കെതിരെ മന്ത്രാലയം നടപടി
അമാനുല്ല വടക്കാങ്ങര
ദോഹ: അബു നഖ്ല മേഖലയിലെ കാലിത്തീറ്റ മാര്‍ക്കറ്റിലെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി തുടങ്ങി. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഷോപ്പുകളും സെന്‍ട്രല്‍ മാര്‍ക്കറ്റുകളും തമ്മിലുള്ള കരാര്‍ പാലിക്കാത്തതിനും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടതിനുമാണ് 8 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നിയമലംഘനത്തിന് 44 ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് 62 കടകള്‍ ഉള്‍പ്പെടുത്തി പരിശോധന നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി .