Breaking News

കോര്‍ണിഷ് സ്ട്രീറ്റില്‍ ജൂലൈ 1,2 തിയ്യതികളില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: കോര്‍ണിഷ് സ്ട്രീറ്റില്‍ ശര്‍ഖ് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ മീന ഇന്റര്‍സെക്ഷന്‍ വരെ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ജൂലൈ 1-2 വെള്ളി, ശനി ദിവസങ്ങളിലാണ് ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും അല്‍ കോര്‍ണിഷ് സ്ട്രീറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇതെന്നും അശ്ഗാല്‍ വിശദീകരിച്ചു.

റോഡ് അടയ്ക്കുന്ന സമയത്ത്, സി റിംഗ് റോഡില്‍ നിന്ന് അല്‍ മീന ഇന്റര്‍സെക്ഷനിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ എ റിംഗ് റോഡ് സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് അലി ബിന്‍ അമുര്‍ അല്‍ അത്തിയ സ്ട്രീറ്റോ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റോ ഉപയോഗിക്കണം.

അതേസമയം, അല്‍ വക്ര, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് റാസ് ബു അബൗദ് സെന്റ് വഴി അല്‍ കോര്‍ണിഷ് സെന്റ് ഭാഗത്തേക്ക് വരുന്നവര്‍ക്ക് ശര്‍ഖ് ഇന്റര്‍സെക്ഷന്‍ ബ്രിഡ്ജില്‍ നിന്നും എ റിംഗ് റോഡിലേക്ക് പോകാം, തുടര്‍ന്ന് അലി ബിന്‍ അമുര്‍ അല്‍ അത്തിയ സെന്റ് അല്ലെങ്കില്‍ ഗ്രാന്‍ഡ് ഹമദ് സെന്റ് വഴി ഗതാഗതം വഴിതിരിച്ചുവിടാം. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ട്രാഫിക് അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും അശ് ഗാല്‍ വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!