Breaking NewsUncategorized

എക്സ്പോ 2023 ല്‍ മുപ്പത് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ.

2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഖത്തറില്‍ നടക്കുന്ന എക്സ്പോ 2023 ല്‍ മുപ്പത് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍. ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ 2023 കാര്‍ഷിക, സുസ്ഥിര മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികതകളും പരിചയപ്പെടുത്തും.
എക്‌സ്‌പോ 2023 ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ട വിശദാംശങ്ങള്‍ അനുസരിച്ച്, 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന പരിപാടിയില്‍ 80 രാജ്യങ്ങള്‍ പവലിയനുകള്‍ സ്ഥാപിക്കും.

ഖത്തര്‍, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നടക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷനെന്ന് വിശേഷിപ്പിക്കുന്ന എക്സ്പോ 2023 ദോഹയില്‍ ദേശീയ അന്തര്‍ദേശീയ വ്യവസായങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം അന്താരാഷ്ട്ര സന്ദര്‍ശകരും സംഘാടകരും പങ്കെടുക്കും. സര്‍ക്കാരിതര സംഘടനകളും വാണിജ്യ അനുബന്ധ സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാകും.

ദോഹയിലെ അല്‍ ബിദ്ദ പാര്‍ക്കില്‍ 1.7 മില്ല്യണ്‍ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പവലിയനുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വെബ്സൈറ്റ് അറിയിച്ചു. ആധുനിക കൃഷി, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നിവയ്ക്കായി പ്രത്യേക മേഖലകള്‍ വേദിയിലുണ്ടാകും. സുസ്ഥിരമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും മരുഭൂകരണം കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം പവലിയനുകള്‍ ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയമാണ് മുന്നോട്ടുവെക്കുക.

 

Related Articles

Back to top button
error: Content is protected !!