30% രോഗികളും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ക്ലിനിക്കല്‍ ഇമേജിംഗ് അപ്പോയന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. രോഗ നിര്‍ണയത്തിന്റേയും തുടര്‍ ചികില്‍സയുടേയും ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ വിവിധ വകുപ്പുകള്‍ നല്‍കുന്ന അപ്പോയന്റ്‌മെന്റുകള്‍ 30% രോഗികളും നഷ്ടപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് . 25 മുതല്‍ 30 ശതമാനം രോഗികളാണ് ക്ലിനിക്കല്‍ ഇമേജിംഗ് അപ്പോയന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തുന്നതെന്ന് വകുപ്പ് ഉപാധ്യക്ഷ ഡോ. അമല്‍ അല്‍ ഉബൈദലി പറഞ്ഞു. സ്വന്തം ആരോഗ്യ സ്ഥിതിയെ പ്രതിസന്ധിയിലാക്കുന്നതോടൊപ്പം മറ്റുള്ളവരുടെ അവസരം കൂടിയാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
അപ്പോയന്റ്‌മെന്റുകളെക്കുറിച്ച് എസ്.എം. എസ്. വഴി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഓര്‍മപ്പെടുത്താറുണ്ട്. എന്തെങ്കിലും കാരണവശാല്‍ നിര്‍ണിത ദിവസം എത്താന്‍ കഴിയാത്തവര്‍ അപ്പോയന്റ്‌മെന്റുകള്‍ റീ ഷെഡ്യൂള്‍ ചെയ്താല്‍ ആ അവസരം മറ്റൊരാള്‍ക്ക് പ്രയോജനപ്പെടുത്താനാകും.