Breaking News

ദോഹയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ലോകകപ്പിന് വളരെ മുമ്പുതന്നെ പൂര്‍ത്തിയാക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടൂര്‍ണമെന്റിന് വളരെ മുമ്പുതന്നെ പൂര്‍ത്തിയാകുമെന്ന് ഇവന്റ് സിഇഒ നാസര്‍ അല്‍-ഖാതര്‍ അറിയിച്ചു.

ലോക കപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളുടെ പ്രതിനിധികളെ ഒന്നിപ്പിക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോക കപ്പിന് വിസിലുയരാന്‍ 140 ദിവസത്തില്‍ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിലും ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ലോക കപ്പാകും ഖത്തറില്‍ നടക്കുക. ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അല്‍ ഖാതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!