ഹാജി കെ.വി അബ്ദുല്ല കുട്ടിക്ക് സേവന രത്‌ന അവാര്‍ഡ് സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സേവന രംഗങ്ങളിലെ നിറ സാന്നിധ്യവും ദീര്‍ഘകാല പ്രവാസിയുമായിരുന്ന ഹാജി കെ.വി അബ്ദുല്ല കുട്ടിക്ക് സര്‍വന്റ്‌സ് ഓഫ് സൊസൈറ്റിയുടെ 2022 ലെ സേവന രത്‌ന അവാര്‍ഡ് സമ്മാനിച്ചു.
എറണാകുളം അബാദ് പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അഡ്വ. പി എ അബ്ദുല്‍ മജീദ്, അഡ്വ. അബ്ദുല്‍ അസീസ്, റിയാസ് അഹ്‌മദ് സേട്ട്, എഛ് ഇ മുഹമ്മദ് ബാബു സേട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ സാഹിത്യ കുലപതി പ്രൊഫ. എം കെ സാനുവാണ് അവാര്‍ഡ് സമ്മാനിച്ചത്.
എറണാകുളം കേന്ദ്രമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി ജീവകാരുണ്യമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സര്‍വന്റസ് ഓഫ് സൊസൈറ്റി .
1967 മുതല്‍ ഖത്തറിലുള്ള ഹാജി അബ്ദുല്ല കുട്ടി ഖത്തര്‍ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും ഇന്ത്യന്‍ എംബസിയിലും ഫാലിഹ് നാസര്‍ ഫാലിഹ് ഫൗണ്ടേഷന്‍ ഗ്രൂപ്പ് ജനറല്‍ മാനേജറായും ജോലി ചെയ്തിട്ടുണ്ട്. ഖത്തര്‍ മുനിസിപ്പാലിറ്റി, കൃഷി, നഗരാസൂത്രണ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അബ്ദുള്ള കുട്ടി ജി സി സി രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഗള്‍ഫ് ഓര്‍ഗ നൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗിലും സേവനമനുഷ്ഠിച്ചു .
ഖത്തര്‍ ദേശീയ സംരംഭമായ ഗ്രീന്‍ ഖത്തര്‍ , ക്ലീന്‍ ഖത്തര്‍ കാമ്പെയ്നിലെ ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ സ്വദേശികളെയും വിദേശികളെയും ഗ്രീന്‍ ഖത്തര്‍ , ക്ലീന്‍ ഖത്തര്‍ കാമ്പെയ്ന്‍ പ്രവര്‍ത്തന പങ്കാളിയാക്കുന്നതില്‍ സ്വദേശി സര്‍ക്കാരിന്റെയും വിദേശ എംബസികളുടെയും വിവിധ പ്രവാസി സംഘനകളുടെയും പുരസ്‌കാരം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം , ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍, എന്നിവയുടെ സ്ഥാപക അംഗമായ അബ്ദുല്ലക്കുട്ടി സിജി ഖത്തറിന്റെ ആദ്യ ജനറല്‍ സെക്രട്ടറി എന്ന നിലയിലും സ്തുത്യര്‍ഹമായ സേവനമാണ് സമൂഹത്തിന് നല്‍കിയത്.
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ്, ഇന്ത്യ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം , കേരള മുസ്ലിം എജ്യുക്കേഷണല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസസ് സൊസൈറ്റി കേരള – പീപ്പിള്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്റ് ഇന്‍ക്ലൂസീവ് ഗ്രോത്ത് ചെയര്‍മാന്‍ എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള സാമൂഹിക സാംസ്‌കാരിക സേവനങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മെമന്റോ നല്‍കി ആദരിച്ചിട്ടുണ്ട്.
ചന്ദ്രികയുടെ ഖത്തറിലെ ആദ്യകാല ലേഖകനായിരുന്ന അബ്ദുള കുട്ടി ഖത്തര്‍ ചന്ദ്രികാ റീഡേഴ്‌സ് ഫോറത്തിന്റെ യും, കെ.എം സി.സി യുടെയും സ്ഥാപക നേതാക്കളില്‍ ഒരാളാണ്