Archived ArticlesUncategorized
ക്യു.കെ.ഐ.സി സോഷ്യല്‍ മീഡിയ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ കേരളാ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ യൂനിറ്റ് തലങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി സോഷ്യല്‍ മീഡിയ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
സമൂഹത്തെ അധാര്‍മ്മികതകളിലേക്ക് നയിക്കുന്ന പ്രവണതകള്‍ക്ക് തടയിടാനും വരും തലമുറയെ നന്മകളിലൂടെ വഴിനടത്താനും ഇത്തരം പരിപാടികളിലൂടെ സാധിക്കേണ്ടതുണ്ടെന്ന് ക്യു.കെ.ഐ. സി പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മിശ്കാത്തി ഉല്‍ഘാടന പ്രസംഗത്തില്‍ സദസ്യരെ ഉണര്‍ത്തി.
‘വിരല്‍തുമ്പിലെ പ്രതിഫലങ്ങള്‍ ‘ എന്ന വിഷയത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പിന് ആസിഫ് തുവ്വക്കുന്ന് നേതൃത്വം നല്‍കി. ഒരു ചെറുവിരലനക്കത്തിലൂടെ എത്തിപ്പിടിക്കാവുന്ന വലിയ നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ശഹീന്‍ തിരൂര്‍, സി.പി.ഷംസീര്‍, സലു അബൂബക്കര്‍ ഷഹാന്‍ വി.കെ, ഷാനിദ് പയ്യോളി, അബ്ദുല്‍ വഹാബ് സംസാരിച്ചു