Breaking News

ഫിഫ ക്ളബ്ബ് കപ്പ് ബയേണ്‍ മ്യൂണികും ടൈഗേര്‍സ് യു. എന്‍. എലും ഫൈനലില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹയില്‍ നടക്കുന്ന ഫിഫ ക്ളബ്ബ് കപ്പിന്റെ ഫൈനല്‍ മല്‍സരത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്. സി. ബയേണ്‍ മ്യൂണികും മെക്‌സിക്കോയുടെ ടൈഗേര്‍സ് യു. എന്‍.എലും ഏറ്റുമുട്ടും. ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി 9 മണിക്ക് എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തിലാണ് ആവേശകരമായ ഫൈനല്‍ മല്‍സരം

ഇന്നലെ റയ്യാനിലെ അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ രണ്ടാമത് സെമി ഫൈനലില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ചാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ എഫ്. സി. ബയേണ്‍ മ്യൂണിക് ഫൈനല്‍ യോഗ്യത നേടിയത്.

കളിയുടെ തുടക്കം മുതലേ മുന്നേറ്റം നടത്തിയ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് മുമ്പില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും 2020 ലെ ബെസ്റ്റ് ഫിഫ മെന്‍സ് പ്‌ളയര്‍ അവാര്‍ഡ് ജേതാവായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി കളിയുടെ 17ാം മിനിറ്റിലും 85 ാം മിനിറ്റിലും അല്‍ അഹ് ലിയുടെ ഗോള്‍ വല കുലുക്കി വിജയമുറപ്പിക്കുകയായിരുന്നു. ഗോള്‍ തിരിച്ചടിക്കുവാന്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ് ലിയുടെ പടക്കുതിരകള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബയോണ്‍ മ്യൂണിക്കന്റെ ശക്തമായ പ്രതിരോധ നിര ഭേദിക്കാനായില്ല.

ഞായറാഴ്ച എഡ്യൂക്കേഷണണ്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമിയില്‍ പാല്‍മിറാസിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് മെക്സിക്കോയുടെ ടൈഗേര്‍സ് യു. എന്‍.എല്‍ ഫൈനലില്‍ കടന്നത്. ഫിഫ ക്ളബ്ബ് കപ്പിലെത്തുന്ന ആദ്യ കോണ്‍കാകാഫ് ടീം എന്ന ബഹുമതി ടൈഗേര്‍സ് സ്വന്തമാക്കി.

Related Articles

6 Comments

  1. I’m impressed, I have to admit. Seldom do I come across a blog that’s both equally educative and engaging, and let me tell you, you’ve hit the nail on the head. The problem is an issue that not enough folks are speaking intelligently about. I’m very happy I found this during my hunt for something concerning this.

  2. I want to to thank you for this very good read!! I certainly loved every bit of it. I have got you book marked to check out new stuff you post…

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!