
ഖത്തറിലെ വള്ളുവമ്പ്രം നിവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ വള്ളുവമ്പ്രം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഔദ്യോഗിക സംഘടന ഖത്തര്‍ വള്ളുവമ്പ്രം എക്സ്പാട്രിയേറ്റ് അസോസിയേഷന് നിലവില്‍ വന്നു. മുഹമ്മദ് മന്നത്തൊടിയാണ് മുഖ്യ രക്ഷാധികാരി. റിയാസ് കെ ടി (പ്രസിഡണ്ട്), അര്‍ഷദ് അഹമ്മദ് പി (സെക്രട്ടറി), മുഹമ്മദ് ഫായിസ് പി.പി (ട്രഷറര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. അജീസ് തയ്യില്‍, സര്‍ജസ് ബക്കര്‍ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും അബ്ദുല്‍ കരീം കെ പി, മര്വാന് കെ ടി എന്നിവര്‍ ജോയ്ന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് ഫൈസല്‍ കുഴിക്കാട്ടില്‍, അജ്മല്‍ തയ്യില്‍, ഷമീര്‍ എം ടി, ശിഹാബ് പുത്തൂര്‍, റിജോസ് കെ, ജലീല്‍ മന്നതൊടി, ഫാബിഷ് പുതിയത്ത്, അദ്നാന് എം ടി എന്നിവരെയും തിരഞ്ഞെടുത്തു.
മുഹമ്മദ് മന്നത്തൊടി അധ്യക്ഷനായിരുന്നു. റിയാസ് കെ ടി, അര്‍ഷദ് അഹമ്മദ് പി, മുഹമ്മദ് ഫായിസ് പി പി, ശിഹാബ് പുത്തൂര്‍, സഫീറുദ്ദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഡോം ഖത്തര്‍ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് മുഖ്യാതിഥി ആയിരുന്നു.