രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവുക
അമാനുല്ല വടക്കാങ്ങര
ദോഹ. മതേതര ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാനും, ജനാധിപത്യ വ്യവസ്ഥകളെ നിലനിര്‍ത്താനും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവണമെന്ന് ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
മതേതര ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാനും, ജനാധിപത്യ വ്യവസ്ഥ നിലനിര്‍ത്താനും,രാജ്യത്ത് വിഭജന രാഷ്ട്രീയനിലപാടുകള്‍ സ്വീകരിച്ച് ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം പിന്തുടരുന്ന മോഡി ഭരണത്തിനെതിരെ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുക എന്ന സന്ദേശം ഉയര്‍ത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വവിധ പിന്തുണ നല്‍കുകയും,ജാഥയില്‍ പരമാവധിപ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുവാനും തീരുമാനിച്ചു.
അബൂഹമൂര്‍ ഈസ്റ്റ് വെസ്റ്റ് റെസ്റ്റോറന്റ്ില്‍ ചേര്‍ന്ന എക്‌സികുട്ടീവ് യോഗം കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളിയുടെ അദ്ധ്യക്ഷതയില്‍ ഇന്‍കാസ് സെന്‍ട്രല്‍ യൂത്ത് വിങ് എക്‌സികുട്ടീവ് അംഗം റഈസ് പുത്തൂര്‍ ഉത്ഘാടനം ചെയ്തു. ഇന്‍കാസ് കോഴിക്കോട് ജില്ലാ വൈ:പ്രസിഡന്റ് ബെന്നി കൂടത്തായ്, ജില്ലാ എക്‌സികുട്ടീവ് മെമ്പര്‍ ഷമീര്‍ എരഞ്ഞിക്കോത്ത്, സജീഷ് കുണ്ടായി, മോന്‍സി കൂടത്തായ്,ഗഫൂര്‍ ഓമശ്ശേരി,ഷിജാസ് നടമ്മല്‍പൊയില്‍ സംസാരിച്ചു. സഫ്വാന്‍ ഒഴലക്കുന്ന്, സലാം കൂടത്തായ്, ഹാരിസ് കൊടുവള്ളി സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് തച്ചംപൊയില്‍ സ്വാഗതവും അഷ്റഫ് പാലക്കുറ്റി നന്ദിയും പറഞ്ഞു