Breaking News
ഖത്തര്‍ കറന്‍സിയെ അവഹേളിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ച് വീഡിയോ അപ്ലോഡ് ചെയ്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വീഡിയോ ചിത്രീകരിച്ചയാളെയും അറസ്റ്റ് ചെയ്ത് അധികാരികള്‍ക്ക് കൈമാറിയതായും മന്ത്രാലയം സൂചിപ്പിച്ചു.
വ്യക്തി അനാദരവോടെയും നോട്ടുകളെ അവഹേളിച്ചും കറന്‍സി കൈകാര്യം ചെയ്യുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നായിരുന്നു നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.