Breaking News

ഫിഫ ലോകകപ്പിനായി നഗരങ്ങളും പാര്‍ക്കുകളും ബീച്ചുകളും മനോഹരമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിനെത്തുന്ന ആരാധകരെ സ്വാഗതം ചെയ്യാന്‍ ഖത്തറിലെ നഗരങ്ങളും മുനിസിപ്പാലിറ്റികളും പൂര്‍ണ സജ്ജമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം

റോഡുകള്‍, പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയുടെ സൗന്ദര്യവല്‍ക്കരണത്തിനായുള്ള മിക്ക പദ്ധതികളും മന്ത്രാലയം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഖത്തര്‍ മെഗാ കായിക മേളയുടെ ആതിഥേയത്വം നേടിയതിന് ശേഷം കഴിഞ്ഞ 12 വര്‍ഷത്തിനിടെ അഞ്ച് പ്രധാന മേഖലകളുമായി മന്ത്രാലയത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ.

ലോകാരോഗ്യ സംഘടന എല്ലാ നഗരങ്ങളും ‘ആരോഗ്യകരമായ നഗരങ്ങള്‍’ ആയി അംഗീകരിച്ച ഒരു രാജ്യത്ത് ആദ്യമായി ഫിഫ ലോകകപ്പ് നടക്കുന്നുവെന്നത് ഖത്തറിനും മുനിസിപ്പല്‍ മന്ത്രാലയത്തിനും അഭിമാനകരമാണ് .വികസനം ആസൂത്രണം ചെയ്യുന്നതിലും ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിലും മന്ത്രാലയം വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.

ലോകകപ്പ് വേളയില്‍ നിരവധി ആരാധകരെ പ്രതീക്ഷിക്കുന്ന സെന്‍ട്രല്‍ ദോഹയും വെസ്റ്റ് ബേയും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകളിലും കോര്‍ണിഷ് മുതല്‍ സി റിഗ് റോഡുകള്‍ വരെയുള്ള പ്രദേശങ്ങളിലും മൊത്തം 26 തെരുവുകള്‍ കേന്ദ്രീകരിച്ചാണ് മന്ത്രാലയം വികസന പദ്ധതികളും സൗന്ദര്യവല്‍ക്കരണവും നടപ്പാക്കിയത്.

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, പെയിന്റിംഗ്, സേവനങ്ങള്‍ എന്നിവയും സൗന്ദര്യവര്‍ദ്ധക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് . ഇതുവരെ 700 കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

 

Related Articles

Back to top button
error: Content is protected !!