Breaking News

ഫിഫ 2022 ലോകകപ്പിന് ഇന്റര്‍നാഷണല്‍ ഹയ്യാ കാര്‍ഡുമായെത്തുന്നവര്‍ക്ക് പ്രവേശനം സുഗമമാക്കി ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പിന് ഇന്റര്‍നാഷണല്‍ ഹയ്യാ കാര്‍ഡുമായെത്തുന്നവര്‍ക്ക് പ്രവേശനം സുഗമമാക്കി ഖത്തര്‍. നവംബര്‍ 1 ന് തന്നെ ആരാധകര്‍ എത്താന്‍ തുടങ്ങിയതോടെ എയര്‍പോര്‍്ട്ടുകളിലും ബോര്‍ഡറിലുമൊക്കെ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ഭീതിയില്ലാതെ ഫുട്‌ബോള്‍ ആവേശത്തിലേക്ക് കവാടങ്ങള്‍ തുറന്ന് വെച്ച ഖത്തര്‍ ഫുട്‌ബോള്‍ ആരാധകരുടെ യാത്ര അവിസ്മരണീയമാക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ാ
യാത്രക്ക് മുമ്പുള്ള പി.സി.ആര്‍ പരിശോധനയോ ആന്റിജന്‍ ടെസ്‌റ്റോ ഇഹ് തിറാസ് പ്രീ രജിസ്‌ട്രേഷനോ, ആപ്‌ളിക്കേഷനോ, മാസ്‌കോ, വാക്‌സിനേഷന്‍ സര്‍ട്ടിഫികികറ്റോ ഇല്ലാതെ ഖത്തറിലേക്ക് വരാം. ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഇഹ്തിറാസും മാസ്‌കും വേണ്ടി വരും.

രാജ്യത്ത് എത്തുന്ന അന്താരാഷ്ട്ര ആരാധകര്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഹയ്യ എന്‍ട്രി പെര്‍മിറ്റ് കൈവശം വയ്ക്കണം, അത് ടിക്കറ്റ് ബുക്ക് ചെയ്യുകയും അവരുടെ ഹയ്യ കാര്‍ഡിനായി അപേക്ഷിക്കുകയും ചെയ്ത എല്ലാ ആരാധകര്‍ക്കും ഇമെയില്‍ വഴി അയച്ചിട്ടുണ്ട്. ഈ എന്‍ട്രി പെര്‍മിറ്റ് കൈമാറ്റം ചെയ്യാവുന്നതല്ല. എ4 പേപ്പറില്‍ നല്ല നിലവാരമുള്ള പ്രിന്റൗട്ടായി ഇത് സൂക്ഷിക്കണം.

ഹയ്യ എന്‍ട്രി പെര്‍മിറ്റ് എ4 സൈസ് പെര്‍മിറ്റാണ്, അതില്‍ ക്യൂആര്‍ കോഡിനൊപ്പം ഫാനിന്റെ ഫോട്ടോയും അടങ്ങിയിരിക്കുന്നു. ഇതില്‍ പേര്, ദേശീയത, ഹയ്യ കാര്‍ഡ് നമ്പര്‍, സാധുതയുള്ളതും അവസാന പ്രവേശന തീയതി മുതലുള്ളതും ഉള്‍പ്പെടുന്നു.
ഹയ്യാ കാര്‍ഡിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശനം അനുവദിക്കുന്നത്.

Related Articles

Back to top button
error: Content is protected !!