Archived Articles

അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ പത്തുലക്ഷത്തിലധികം ആരാധകരെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ തലേന്ന് ആരംഭിച്ചതിന് ശേഷം അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ പത്തുലക്ഷത്തിലധികം ആരാധകരെത്തിയതായി റിപ്പോര്‍ട്ട്. ഈ നാഴികക്കല്ല് ആഘോഷിക്കാന്‍, ഭാഗ്യശാലിയായ 10 ലക്ഷം തികച്ച ആരാധകന് ഡിസംബര്‍ 18ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലേക്ക് ഒരു ജോടി ടിക്കറ്റുകള്‍ സമ്മാനമായി നല്‍കി.

ഈജിപ്തില്‍ നിന്നുള്ള പ്രാദേശിക താമസക്കാരനായ ഹെയ്തം മൊഖ്താറും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് സാറയുമാണ് ഫാന്‍ സോണിലെ സമ്മാനം നേടിയത്. ടിക്കറ്റിനോടൊപ്പം ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ഒപ്പിട്ട ഒരു ഔദ്യോഗിക മാച്ച് ബോളും സമ്മാനമായി നല്‍കി.

ഫെസ്റ്റിവലില്‍ ദിവസം ചെലവഴിച്ച ശേഷം ഹെയ്തം പറഞ്ഞു: ”എന്റെ ഹൈലൈറ്റ് ഫിഫ മ്യൂസിയമായിരുന്നു. ആദ്യ ടൂര്‍ണമെന്റ് മുതലുള്ള ലോകകപ്പ് ഷര്‍ട്ടുകളുടെ മികച്ച ശേഖരം കാണാന്‍ ഞാന്‍ ആസ്വദിച്ചു. ലോകമെമ്പാടുമുള്ള നിരവധി ആളുകളും വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും സംഗീതവും ഉള്ള ഒരു മികച്ച അന്തരീക്ഷം ഇവിടെയുണ്ട്.

ദോഹ കോര്‍ണിഷില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, മനോഹരമായ ഗെയിമിനോടുള്ള ആരാധകര്‍ക്ക് അവരുടെ അഭിനിവേശം ആഘോഷിക്കുന്നതിനുള്ള ഒരു കേന്ദ്ര മീറ്റിംഗ് പോയിന്റാണ്. ഒരേ സമയം 40,000 പേരെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള ഫാന്‍ സോണ്‍ പ്രതിദിനം ശരാശരി 70,000 സന്ദര്‍ശകരെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളും ഭീമന്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തരായ സംഗീത താരങ്ങളുടെ പരിപാടികള്‍ സൗജന്യമായി ആസ്വദിക്കുവാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു.

Related Articles

Back to top button
error: Content is protected !!