
Archived Articles
മത നിരപേക്ഷ ഇന്ത്യയെ നിലനിര്‍ത്താന്‍ ഫാഷിസത്തിനെതിരെ അണിചേരുക
അമാനുല്ല വടക്കാങ്ങര
ദോഹ: മത നിരപേക്ഷ ഇന്ത്യയെ നിലനിര്‍ത്താന്‍ ഫാഷിസത്തിനെതിരെ അണിചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രസ്തുത പോരാട്ടത്തിന്റെ ഭാഗമാവണമെന്നും സയ്യിദ് നാസര്‍കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന വ്യാപകമായി നടത്തി ക്കൊണ്ടിരിക്കുന്ന സെക്യുലര്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി കങഇഇ ഖത്തര്‍ കമ്മറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഐ.എം.സി.സി ഖത്തര്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ യു.റൈസല്‍ സ്കോളര്‍ഷിപ്പിന്റെ പ്രഖ്യാപനം യോഗത്തില്‍ വെച്ച്
നാസര്‍ കോയ തങ്ങള്‍ നടത്തി.