Archived ArticlesUncategorized

ജിസിസി 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. ജിസിസി 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. ജി.സി.സി സ്ഥാപക നേതാക്കളുടെ ചിത്രവും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പതാകയും ഉള്‍കൊള്ളുന്നതാണ് പുതിയ സ്റ്റാമ്പ്.

ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സാഹോദര്യത്തിന്റെയും ചരിത്രപരമായ ഐക്യത്തിന്റെയും പൊതു വിധിയുടെയും അര്‍ത്ഥം ഉള്‍ക്കൊള്ളുന്നുവെന്ന് ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാലിഹ് ബിന്‍ മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. ഈ കൗണ്‍സില്‍ സ്ഥാപിതമായതിന്റെ 40-ാം വാര്‍ഷികത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ സ്റ്റാമ്പ്, ഇത് ഗള്‍ഫ് രാജ്യങ്ങളുടെ മികച്ച ഭാവിക്കായുള്ള സ്ഥാപക നേതാക്കളുടെ കാഴ്ചപ്പാടും അഭിലാഷവും പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!