ഫോക്കസ് ഖത്തര്‍ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തറും വനിതാ യുവജന വിഭാഗമായ ഫോക്കസ് ലേഡീസും സംയുക്തമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമാപിച്ചു. ഉച്ചക്ക് 1 മണി മുതല്‍ വൈകിട്ട് 6 വരെ നീണ്ട് നിന്ന ക്യാമ്പില്‍ യുവാക്കളും യുവതികളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. കോവിഡ് കാലത്തെ എല്ലാവിധ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരുന്നു ക്യാമ്പ് നടത്തിയിരുന്നത്. ചടങ്ങില്‍ ഐ സി സി, ഐ സി ബി എഫ് പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഫോക്കസ് ഖത്തറിന്റെയും ഫോക്കസ് ലേഡീസിന്റെയും പ്രവര്‍ത്തനങ്ങളെ ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ പ്രശംസിച്ചു. ഖത്തറിലെ യുവാക്കളില്‍ സേവന സന്നദ്ധതയും അര്‍പ്പണ ബോധവും വളര്‍ത്തിയെടുക്കുന്നതില്‍ യുവജന സംഘടനകള്‍ വലിയ പങ്ക് വഹിക്കുന്നതായും ഹ്രസ്വഭാഷണം നടത്തവെ അദ്ദേഹം സൂചിപ്പിച്ചു. ഐ സി സി മാനേജിംങ് കമ്മറ്റി അംഗമായ അനീഷ് ജോര്‍ജ് മാത്യു, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് വിനോദ് വി നായര്‍, സെക്രട്ടറി സാബിത് സഹീര്‍, ട്രഷറര്‍ കുല്‍ദീപ് കൗര്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഫോക്കസ് ഖത്തര്‍ മുന്‍ ഭാരവാഹികളായ അസ്‌കര്‍ റഹ്‌മാന്‍, ഡോ. നിഷാന്‍ പുരയില്‍, ഡോ. അസീസ് പാലോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ച നടന്ന പരിപാടിയില്‍ ഫോക്കസ് ഖത്തറിനെ അഭിനന്ദിച്ചുകൊണ്ട് ബ്ലഡ് ഡോണര്‍ സെന്റര്‍ ചാര്‍ജ് നഴ്‌സ് മുഹമ്മദ് റിസല്‍ ഫോക്കസ് ഖത്തര്‍ സി ഇ ഒ അശ്ഹദ് ഫൈസിക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഫൈനാന്‍സ് മാനേജര്‍ സി മുഹമ്മദ് റിയാസ്, സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍ നാസര്‍ ടി പി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ഡെപ്യൂട്ടി സി ഇ ഒമാരായ ഫാഇസ് എളയോടന്‍, ഹാരിസ് പി ടി, അഡ്മിന്‍ കോര്‍ഡിനേറ്റര്‍ അനീസ് അസീസ്, പി.ആര്‍ മാനേജര്‍ ബാസില്‍ കെ എന്‍, സ്‌പോര്‍ട്‌സ് മാനേജര്‍ മുബശ്ശിര്‍ എടത്തനാട്ടുകര, ആര്‍ട്‌സ് മാനേജര്‍ സജിത്ത് സി എച്ച്, ഏരിയാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ആശിക് ബേപ്പൂര്‍, ഫോക്കസ് ലേഡീസ് അഡ്മിന്‍ മാനേജര്‍ അസ്മിന നാസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫാരിജ ഹുസൈന്‍, അഡ്മിന്‍ കോര്‍ഡിനേറ്റര്‍ ദില്‍ബ മിദ്‌ലാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.