പ്രാദേശിക പച്ചക്കറി വിപണനമേളയുമായി അല്‍ മീറ
ഡോ. അമാനുല്ല വടക്കാങ്ങര——————————————————————————————————————————–
ദോഹ. പ്രാദേശിക പച്ചക്കറി ഉല്‍പാദകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഗുണമേന്മയുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ ജനകീയമാക്കുന്നതിനുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് അല്‍ മീറ കണ്‍സ്യൂമര്‍ കമ്പനി സംഘടിപ്പിക്കുന്ന പ്രാദേശിക പച്ചക്കറി വിപണനമേളക്ക് വന്‍ സ്വീകാര്യത. വ്യാഴാഴ്ചയാരംഭിച്ച വിപണന മേളയിലേക്ക് സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിയെത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അമ്പതോളം ചില്ലറ വില്‍പന ശാലകളിലൂടെ പ്രാദേശിക പച്ചക്കറി ഉല്‍പാദകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വിപണനം നടത്തുന്നതിിനുമുളള അവസരമാണ് അല്‍ മീറ ഒരുക്കുന്നത്.
ഭക്ഷ്യോല്‍പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് നയിക്കാനും ഖത്തര്‍ വിഷന്‍ 2030 ന്റെ സാക്ഷാല്‍ക്കാരത്തിന് പിന്തുണക്കാനും സഹായകമായ ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത്.