Breaking News
സര്‍ക്കസ് 1903 , മാര്‍ച്ച് 10 മുതല്‍ 18 വരെ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. വിസ്മയകരമായ ട്രിക്കുകളും അക്രോബാറ്റുിക് പ്രകടനങ്ങളുമായി സര്‍ക്കസ് 1903, മാര്‍ച്ച് 10 മുതല്‍ 18 വരെ ദോഹയില്‍ നടക്കും. ഖത്തര്‍ ലൈവ് അണിയിച്ചൊരുക്കുന്ന ഈ കുടുംബ സൗഹൃദ ഷോ ദോഹയിലെ അബ്ദുള്‍ അസീസ് നാസര്‍ തിയറ്ററിലാണ് അരങ്ങേറുക.
സര്‍ക്കസിന്റെ സുവര്‍ണ്ണകാലം ആഘോഷിക്കുന്ന പ്രദര്‍ശനത്തില്‍ അക്രോബാറ്റുകള്‍, കോണ്ടര്ഷനിസ്റ്റുകള്, ജഗ്ലര്‍മാര്‍, പാവകള്‍ എന്നിവരെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കും.
100 , 300, 400, 500 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.